ന്യൂഡൽഹി: പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക് രീതിയ്ക്ക് സിബിഎസ്ഇ അംഗീകാരം നൽകി. 2026-27 അക്കാദമിക് വർഷം മുതലാണ് ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷ രീതി നടപ്പിലാക്കാനുള്ള നിർദേശത്തിന് സിബിഎസ്ഇ അംഗീകാരം നൽകിയിരിക്കുന്നത്.നേരത്തെ ജൂണിൽ നടന്ന സിബിഎസ്ഇയുടെ ഗവേണിംഗ് ബോഡി യോഗത്തിൽ ഈ നിർദ്ദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നു. തുടർ പഠനങ്ങൾക്ക് ശേഷമാണ് പദ്ധതിയ്ക്ക് അന്തിമ അംഗീകാരം നൽകിയത്. ഒൻപതാം ക്ലാസിലെ ഇംഗ്ലിഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിൽ ഓപ്പൺ ബുക്ക് അസസ്മെന്റുകൾ സംയോജിപ്പിക്കുന്നതാണ് പദ്ധതി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
open book exam