കൊട്ടിയൂർ : അമ്പായത്തോട് - തലപ്പുഴ - 44-ാം മൈൽ ചുരം രഹിത പാത നിർമ്മാണം യാഥാർഥ്യമാക്കണ മെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ കൊട്ടിയൂർ ലോക്കൽ കമ്മിറ്റി നിവേദനം നൽകി.
മുഖ്യമന്ത്രിയുടെ പിണറായിയിലെ ഓഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.പാത നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സത്വരമായി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

സിപിഐ ലോക്കൽ സെക്രട്ടറി ഷാജി പൊട്ടയിൽ, മണ്ഡലം കമ്മിറ്റി അംഗം കെ എ ജോസ്, ലോക്കൽ അസി. സെക്രട്ടറി എം എം രാധാകൃഷ്ണൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Kottiyoorchuramway