കണ്ണൂർ :ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 7025706936, 7510787622
Appoinment