പേരട്ട : ഇമ്മിണി വല്ല്യൂണ് എന്ന പദ്ധതിയുടെ ഭാഗമായി പേരട്ട ഗവൺമെന്റ് എൽ പി സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി നൽകി. കുട്ടികളുടെ ആഗ്രഹത്തിന്റെ ഭാഗമായി അത് വിദ്യാലയം നടപ്പിൽ വരുത്തി. ചിക്കൻ കറിയും രണ്ടുകൂട്ടം കറിയും ഒക്കെ നൽകുന്ന വിദ്യാലയമാണ് പേരട്ട എൽ പി സ്കൂൾ. നെയ്ച്ചോറും കറിയും വിശേഷ ദിവസങ്ങളിൽ നൽകാറുണ്ട്. ചിക്കൻ ബിരിയാണി ആദ്യമായാണ് നൽകിയത്. ഇതിനാവശ്യമായ ഫണ്ട് പിടിഎ അധ്യാപകരും ചേർന്ന് കണ്ടെത്തുകയാണ് ചെയ്തത്. കുട്ടികൾക്ക് ഇത് നല്ലൊരു അനുഭവം സമ്മാനിച്ചു. എന്നും ഇത്തരം ഭക്ഷണം വേണമെന്ന് കുട്ടികൾ പ്രതികരിച്ചു .പിടിഎ പ്രസിഡണ്ട് നിസാർ ഹെഡ്മിസ്ട്രർ ഷീന ടി സി വി.സ്കൂൾ നൂൺ മീൽ കൺവീനർ സന്തോഷ് മാസ്റ്റർ.സ്റ്റാഫ് സെക്രട്ടറി ജെയ്‌സന ടീച്ചർ എന്നിവർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. പൂർവവിദ്യാർത്ഥി ഷിജോ,സ്കൂൾ പാചകകാരി ലോലിത, ഗ്രീഷ്മ,അനുശിഖ,പി ടി സി എം അനില അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്നാണ് ഇമ്മിണി വല്ല്യൂണ് എന്ന പദ്ധതിയിൽ ബിരിയാണി പാചകത്തിന് നേതൃത്വം നൽകിയത്..300 ഓളം വിദ്യാർത്ഥികളും 15 ഓളം അധ്യാപകരും പിടിഎ അംഗങ്ങളുമാണ് വിദ്യാലയത്തിന്റെ പരിപാടിയിൽ ഭാഗമായത്.
Perattalpschool