കണ്ണൂർ : ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജിൽ എത്തിയ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഭരണഘടന ഉയർത്തി പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ. കോളേജ് യൂണിയൻ പരിപാടികളിൽ ഗവർണർക്കെതിരെയുള്ള ഉള്ളടക്കം പരിശോധിക്കാൻ വി സി നിർദേശിച്ചതാണ് പ്രതിഷേധത്തിന് കാരണം.
എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം ജോയൽ തോമസ്, ശ്രീകണ്Oപുരം ഏരിയ സെക്രട്ടറി അശ്വന്ത് കൃഷ്ണ, പ്രസിഡൻ്റ് സ്വാതി , ഏരിയ കമ്മിറ്റിയംഗം അശ്വന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Kannurunivercity