കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. മൂന്നാംപീടിക സ്വദേശി ആമിനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം .ബാംഗ്ലൂർ ബസ്സിൽ നിന്നുംഇറങ്ങിയശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന ആമിനയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെആഘാതത്തിൽഗുരുതരമായി പരിക്കേറ്റ ആമിനയെനാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Koothuparambaaccident