നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി
Aug 12, 2025 02:50 PM | By Remya Raveendran

കൊച്ചി :   കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി റിപ്പോർ‌ട്ട് തേടിയത്. ഹൈക്കോടതി രജിസ്ട്രാർ ആണ് മറുപടി നൽകിയത്. 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ ഏഴു വർഷമായിട്ടും വിചാരണ നീണ്ടുപോവുകയാണ്. വിചാരണ പൂർത്തിയാക്കുകയോ ശിക്ഷ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

വിചാരണ നടപടി ഇപ്പോഴും പുരോ​ഗമിക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി ഹൈക്കോടതിയെ എംആർ അജയൻ സമീപിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമണത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.

Actressattakindcase

Next TV

Related Stories
'ഇമ്മിണി വല്ല്യൂണ്',പേരട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി നൽകി

Aug 13, 2025 03:22 PM

'ഇമ്മിണി വല്ല്യൂണ്',പേരട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി നൽകി

'ഇമ്മിണി വല്ല്യൂണ്',പേരട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി...

Read More >>
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാളെ 6 ജില്ലകൾക്ക് യെല്ലോ അലേർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

Aug 13, 2025 03:10 PM

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാളെ 6 ജില്ലകൾക്ക് യെല്ലോ അലേർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാളെ 6 ജില്ലകൾക്ക് യെല്ലോ അലേർട്ട്, ശക്തമായ മഴ...

Read More >>
കൂത്തുപറമ്പ് മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

Aug 13, 2025 02:39 PM

കൂത്തുപറമ്പ് മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക്...

Read More >>
എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു

Aug 13, 2025 02:28 PM

എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു

എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ...

Read More >>
കണ്ണൂർ സർവ്വകലാശാലയിലും വിസി - SFI പോര്; വൈസ് ചാൻസിലറുടെ വാഹനം തടഞ്ഞ് പ്രവർത്തകർ

Aug 13, 2025 02:15 PM

കണ്ണൂർ സർവ്വകലാശാലയിലും വിസി - SFI പോര്; വൈസ് ചാൻസിലറുടെ വാഹനം തടഞ്ഞ് പ്രവർത്തകർ

കണ്ണൂർ സർവ്വകലാശാലയിലും വിസി - SFI പോര്; വൈസ് ചാൻസിലറുടെ വാഹനം തടഞ്ഞ്...

Read More >>
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; കുടുംബാംഗങ്ങളുമായി സംസാരിച്ചു

Aug 13, 2025 02:05 PM

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; കുടുംബാംഗങ്ങളുമായി സംസാരിച്ചു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; കുടുംബാംഗങ്ങളുമായി...

Read More >>
Top Stories

News Roundup

GCC News

//Truevisionall