കേളകം: കേളകത്തെ ചിത്രശലഭവൈവിധ്യങ്ങളുടെ സചിത്ര പു സ്തകമായ ഓക്കില - പഠന ഗ്രന്ഥത്തിൻ്റെ കവർ പ്രകാശനം നടത്തി.കേളകംപഞ്ചായത്തിൽ കാണുന്ന 165 ഇനം ശലഭങ്ങളുടെ പഠനഗവേ ഷണ ഗ്രന്ഥമാണ് ഹരിതകേരളം മിഷൻ നേതൃത്വത്തിൽ പഞ്ചായ ത്ത് പുറത്തിറക്കുന്നത്. ഹരിതകേ രളം മിഷൻ റിസോഴ്സസ്പേഴ് സണായിരുന്ന നിഷാദ് മണത്തണയും പൂമ്പാറ്റ നിരീക്ഷകൻ വിമൽകുമാറും ചേർന്നാണ് പുസ്തകം തയ്യാ റാക്കിയത്
"ഓക്കില' എന്ന പേരിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ കവർ പ്രകാശനം പേരാ വൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ നിർവഹിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യ അതിഥിയായി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു.ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.നിഷാദ് മണത്തണ പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.
Okilapablishing