തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പന ശുപാർശ ബെവ്‌കോയുടെ ഭാഗത്തുനിന്ന വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാൻ കഴിയുള്ളു. യാഥാസ്ഥിതിക സമീപനമാണ് ഇത്തരം കാര്യങ്ങളിൽ കേരളം വെച്ചുപുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം വിപണിയിൽ ഉടൻ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ നികുതി ഘടന സംബന്ധിച്ചുള്ള അന്തിമ ധാരണ ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അവ ലഭിച്ചാൽ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത്് വിൽപ്പനയ്‌ക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ വഴി മദ്യ വിൽപ്പന സംബന്ധിച്ചുള്ള ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരിയാണ് എക്സൈസ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ശുപാർശ ബെവ്‌കോ സമർപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യം ഓൺലൈനായി ലഭ്യമാകുക എന്നതായിരുന്നു ലക്‌ഷ്യം.
online Lequire