കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽഫോണുകൾ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളിൽനിന്നായാണ് മൂന്ന് മൊബൈൽഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണും പിടികൂടിയത്. വാട്ടർടാങ്കിനടിയിലും കല്ലുകൾക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ജയിലിൽ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാർജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുൻപും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് സ്മാർഫോണും പിടികൂടിയിരുന്നു.
KANNUR CENTRAL JAIL