താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം പതിവാകുന്നു.ഇന്നലെ രാത്രി മൂന്ന് തവണ ഗതാഗത കുരുക്കുണ്ടായി.ആറാം വളവിൽ മരം കയറ്റി വന്ന ലോറി കുടുങ്ങിയതോടെ തടസ്സം തുടങ്ങിയത് . ജെ.സി.ബി. ഉപയോഗിച്ച് ലോറി നീക്കം ചെയ്തങ്കിലുംഏഴാം വളവിൽ ഗതാഗതകുരുക്കുണ്ടായി. പുലർച്ചെ മൂന്ന് മണിയോടെ വാഹന യാത്ര സുഗമമാക്കി. എന്നാൽ അഞ്ച് മണിയോടെ വീണ്ടും വാഹനതിരക്കായി. ഒരു മണിക്കൂറിനകം വാഹന ഗതാഗത സാധാരണ നിലയിൽ ആയെങ്കിലും രാവിലെ ഏഴരയോടെ ഗതാഗത തടസ്സം തുടങ്ങി. അമിത വേ
വേഗതയും അമിത ലോഡും അനാവശ്യ സമയങ്ങളിലെ ഓവർ ടേക്കിംഗും മര്യാദ പാലിക്കാത്ത ഡ്രൈവിംഗുമാണ് ചുരത്തിൽ ഗതാഗത പ്രശ്നം രൂക്ഷമാക്കുന്നത് .
Wayanad