കൊട്ടിയൂർ :2018- ൽ കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പനംഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ള പാച്ചിലിലും ഒലിച്ചു പോയ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനും മന്നംഞ്ചേരി മാത്തുത്തോട് ഇന്ദിരാഗാന്ധി സമാന്തര പാത നിർമ്മിച്ചു കിട്ടുന്നതിനും ബാബലി പുഴയുടെ പാർശ്വഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജലസേചന മന്ത്രി റോഷി അഗസ്ത്യന് നിവേദനം സമർപ്പിച്ചു.
കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് മലയോര ഹൈവേയിലെ ഗതാഗതകുരക്ക് ഒഴിവാക്കുവാൻ ഈറോഡ് സമാന്തരപാതയായ ഉപയോഗിക്കാൻ കഴിയുമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം -ലാലിച്ചൻ പുല്ലാപള്ളി -ചെയർമാൻ മുഹമ്മദ് അഷറഫ് -കൺവീനർ ജിൽസ് എം.മേയ്ക്കൽ എന്നിവർ സംബന്ധിച്ചു.
Kottiyoor