കാക്കയങ്ങാാട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴക്കുന്ന് ഗ്രാമം സ്വദേശിയായ 29 വയസുകാരനായ അക്ഷയ് @ കുഞ്ഞൻ s/o അജയൻ കയമാടൻ ഹൗസ് മുഴക്കുന്ന് ഗ്രാമം എന്ന ആളെയാണ് പേരാവൂർ ഡി.വൈ.എസ്.പി.ആസാദ് എം.പി യുടെയും മുഴക്കുന്ന് പോലിസ് ഇൻസ്പെക്ടർ ദിനേശ്.എ. വി.യുടെയും റിപ്പോർട്ട് പ്രകാരo കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രവൻഷൻ ആക്ട് (കാപ്പ) ചുമത്തി അറസ്റ്റ് ചെയ്തത്.
മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ് പെക്ടർ ദിനേശ്. എ.വി. പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. അക്ഷയ് മുഴക്കുന്ന് ആറളം കുത്തുപറമ്പ പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Iritty