'തൊഴിലാണ് എന്റെ ലഹരി' ആറളം ഫാമിലെ യുവതി യുവാക്കൾക്കായി പി എസ്‌ സി പരിശീലന പരിപാടിക്ക് തുടക്കമായി.

'തൊഴിലാണ് എന്റെ ലഹരി'  ആറളം ഫാമിലെ യുവതി യുവാക്കൾക്കായി പി എസ്‌ സി പരിശീലന പരിപാടിക്ക് തുടക്കമായി.
Aug 17, 2025 06:26 AM | By sukanya

കണ്ണൂർ : കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കുടുംബശ്രീ ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ *തൊഴിലാണ് എന്റെ ലഹരി* എന്ന പേരിൽ ആറളം ഫാമിലെ യുവതി യുവാക്കൾക്കായി പി എസ്‌ സി പരിശീലന പരിപാടിക്ക് തുടക്കമായി.

കഴിഞ്ഞവർഷം എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശീലന പരിപാടി ഈ വർഷം കുടുംബശ്രീ ആറളം സ്പെഷ്യൽ പ്രൊജക്ടിൻ്റെ കൂടി സഹകരണത്തോടു കൂടി കൂടുതൽ വിപുലമായ രീതിയിൽ ആറുമാസ കാലയളവിലേക്ക് തീവ്ര പരിശീലനം നൽകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പഠന ഗൈഡ് , അനുബന്ധ ഉപകരണങ്ങൾ ,വാഹന സൗകര്യം ,ഭക്ഷണസൗകര്യം എന്നിവ കൂടി ഇത്തവണ ഒരുക്കിയിട്ടുണ്ട് .

പദ്ധതിക്ക് ആവശ്യമായ മറ്റ് പിന്തുണാ സഹായങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൂടി സംഘടിപ്പിക്കും.

ആറളം ഫാം ഹയർ.സെക്കൻഡറി സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഐ എ എസ് ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എംവി ജയൻ മുഖ്യപ്രഭാഷണം നടത്തി .ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ, TRDM സൈറ്റ് മാനേജർ ഡി. ഷൈജു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്ത് വിമുക്തി ജില്ലാ മിഷൻ കോഡിനേറ്റർ സുജിത്ത് തില്ലങ്കേരി , എക്സൈസ് പ്രിവൻ്റീവ്ഓഫീസർമാരായ സജേഷ്, നെൽസൺ ,കുടുംബശ്രീ എഡി എംസി കെ വിജിത്ത്

അറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ എച്ച് എം .ലത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

കുടുംബശ്രീ പ്രൊജക്റ്റ് കോഡിനേറ്റർ പി സനൂപ് നന്ദി അറിയിച്ചു. പരിപാടിയിൽ 100 ഓളം പേർ പങ്കെടുത്തു. എല്ലാ ഞായറാഴ്ചകളിലു രാവിലെ മുതൽ ഉച്ചവരെ ആറളം ഫാം സ്കൂളിൽ വെച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക

Aralam

Next TV

Related Stories
ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

Aug 17, 2025 01:52 PM

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ

ഡോ. വന്ദനാ ദാസിന്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന്...

Read More >>
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

Aug 17, 2025 11:18 AM

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി.

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ്...

Read More >>
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Aug 17, 2025 08:46 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട...

Read More >>
സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Aug 17, 2025 08:44 AM

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍...

Read More >>
ഇന്ന് ചിങ്ങം ഒന്ന്:   പൊന്നിൻ ചിങ്ങത്തെ കണിക ണ്ട്  മലയാളക്കര

Aug 17, 2025 08:36 AM

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര

ഇന്ന് ചിങ്ങം ഒന്ന്: പൊന്നിൻ ചിങ്ങത്തെ കണിക ണ്ട് മലയാളക്കര...

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Aug 17, 2025 06:50 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall