കണ്ണൂർ : രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ആഗസ്റ്റ് 18ന് ഉച്ച 12 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 0497 2700267
Appoinment