കുന്നോത്ത് : കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ മുക്കിലക്കാട്ട് നിർവഹിച്ചു.. എൽപി വിഭാഗം കുട്ടികൾക്ക് വേണ്ടി എയ്ഞ്ചൽസ് എന്ന പേരിലും യുപി വിഭാഗം കുട്ടികൾക്ക് വേണ്ടി ബട്ടർഫ്ലൈസ് എന്ന പേരിലും രണ്ടു സെക്ഷനുകൾ ആയിട്ടാണ് പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും പരിപോഷിപ്പിക്കുക എന്നതാണ് ഇതിൻറ പ്രധാന ഉദ്ദേശം. പ്രധാന അധ്യാപകൻ ബിജു കുറുമുട്ടം.. പി ടീ എ പ്രസിഡണ്ട് നൗഷാദ് എം. വൈസ് പ്രസിഡണ്ട് വിജേഷ് കെ ആർ മദർ പിടിഎ പ്രസിഡണ്ട് അനില ഗിരിഷ് . അധ്യാപകർ രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kunnothstjosephups