വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്

വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്
Aug 17, 2025 04:47 PM | By Remya Raveendran

ദില്ലി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു.

എത്ര പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന്‍ ചോദിച്ചു. കൂടാതെ കേരളത്തിലാകട്ടെ കർണാടകയിലാകട്ടെ ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്ന് കമ്മീഷന്‍ പറയുന്നു.

'

Electioncommition

Next TV

Related Stories
കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

Aug 17, 2025 03:44 PM

കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്

കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍...

Read More >>
കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം നടത്തി

Aug 17, 2025 03:32 PM

കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം നടത്തി

കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപന കർമ്മം...

Read More >>
ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

Aug 17, 2025 02:38 PM

ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

ജാഗ്രതാ നിർദ്ദേശം, വൃഷ്ടിപ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Aug 17, 2025 02:21 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Read More >>
മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

Aug 17, 2025 02:14 PM

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക്...

Read More >>
മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ ബാധിക്കാതിരിക്കാന്‍

Aug 17, 2025 02:07 PM

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ ബാധിക്കാതിരിക്കാന്‍

മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ് ഉടനില്ല; പദ്ധതി ഓണത്തിനുശേഷം; ബെവ്‌കോ സാവകാശം തേടിയത് ഓണക്കച്ചവടത്തെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall