കണ്ണൂർ : കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ (ശമ്പള സ്‌കെയില്‍ 35600-75400) നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല, സെക്രട്ടേറിയറ്റ്, പി.എസ്.സി, മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയിലും ശമ്പള സ്‌കെയിലിലും സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പ്രഫോര്‍മയും ബയോഡാറ്റയും സഹിതം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ്. പി. ഒ., തൃശൂര്‍-680596 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ രണ്ടിനകം ലഭിക്കണം.

Kannur