കണ്ണൂർ:കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ മൂന്ന് സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 50 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചു മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
vacancy