കണ്ണൂർ: ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31 ന് അവസാനിക്കുന്നതിനാല്‍ അന്നേദിവസം എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. രണ്ടാം തീയതി മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്നും ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബറിലും കൈപ്പറ്റാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
thiruvananthapuram