പാലക്കാട് : ലൈംഗിക ചൂഷണ പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ പ്രതിപക്ഷനേതാവിന്റെ മലക്കം മറച്ചില്‍. ‘ആ കേസ് ക്ലോസ്ഡ് എന്നു പറഞ്ഞ വി ഡി സതീശന്‍ വ്യക്തമായ സമയത്ത് വ്യക്തമായ തീരുമാനം എടുക്കുമെന്നു മാത്രം മറുപടി പറഞ്ഞു.
അതേസമയം ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നതോടെ പുറത്തിറങ്ങാതെ കഴിയുകയാണ് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടുനിന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. പാലക്കാടന്‍ എംഎല്‍എ ആയിട്ടും മണ്ഡലത്തില്‍ ഇതുവരെയും വിവാദങ്ങള്‍ക്ക് ശേഷം കാലുകുത്താന്‍ രാഹുലിന് ആയിട്ടില്ല.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസില്‍ പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഹഫീസ് മൊഴിയും തെളിവുകളും കൈമാറിയത്. ഡിജിറ്റല്‍ തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവും ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുല്‍ ഇരയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകളാണ് പെന്‍ഡ്രൈവില്‍ ഉള്ളത്.ലൈംഗിക പീഡനക്കേസില്‍ രാഹുലിനെതിരായ നിര്‍ണായ തെളിവുകള്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചു.

Vdsatheesan