മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു
Feb 18, 2026 02:42 PM | By Remya Raveendran

റിയാദ്: മദീനയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കോഴിക്കോട് സ്വദേശി നിര്യാതനായി. പേരാമ്പ്ര കൂത്താളി ചത്തോത്ത് വീട്ടിൽ പാണമ്പ്ര കൊയ്‌ലോത്ത് അൻദ്രു (67) ആണ് തിങ്കളാഴ്ച മരിച്ചത്. മസ്ജിദുൽ ഖുബ പരിസരത്തുള്ള ഈത്തപ്പഴക്കമ്പനിയിൽ കഴിഞ്ഞ 15 വർഷമായി അദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു.ഉംറ നിർവഹിക്കാനായി പുറപ്പെട്ട അൻദ്രു, മദീനയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വിദേശി ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മദീനയിലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 23 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ഇദ്ദേഹം.

മാതാപിതാക്കൾ: പരേതരായ മൂസ – കുഞ്ഞാമി, ഭാര്യ: ജമീല. മക്കൾ: അൻവർ, അഷ്‌ക്കർ, താഹിറ, ജസീല, അരീഫ. മരണാനന്തര നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഇശ നമസ്കാരത്തിന് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Roadaccident

Next TV

Related Stories
ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന്  എം ബി രാജേഷ്

Feb 18, 2026 03:24 PM

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി രാജേഷ്

ബാർ സമയമാറ്റം പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു ,അനാവശ്യ വിവാദമെന്ന് എം ബി...

Read More >>
തദ്ദേശ ദിനാഘോഷം - 2026 ;  മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

Feb 18, 2026 03:17 PM

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ നടന്നു

തദ്ദേശ ദിനാഘോഷം - 2026 ; മെഗാ ശുചീകരണ ക്യാമ്പയിൻ...

Read More >>
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Feb 18, 2026 02:50 PM

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി...

Read More >>
അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Feb 18, 2026 02:34 PM

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം,ശമ്പളം തടഞ്ഞുവെയ്ക്കില്ല; കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി...

Read More >>
കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

Feb 18, 2026 02:22 PM

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന്...

Read More >>
പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

Feb 18, 2026 02:13 PM

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി...

Read More >>
Top Stories

News Roundup