തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാട ദിനത്തിൽ (നാളെ) ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്കാണ് സെപ്റ്റംബർ നാലിന് 10% വരെ വിലക്കുറവ് ലഭിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. പതിമൂന്നോളം സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.
On Uthradam day, there is a price drop in supply.