തിരുവനന്തപുരം: ഉത്രാട ദിനത്തിൽ മലയാളികൾ കുടിച്ചു തീർത്തത് 137 കോടിയുടെ മദ്യം. സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പനയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ 50 കോടി രുപയുടെ അധിക മദ്യവില്‍പ്പന നടന്നതായാണ് റിപ്പോർട്ട്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യവിൽപ്പന നടന്നതായാണ് വിവരം. 126 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന. പതിനൊന്ന് കോടിയിലധികം രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റത്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെയുള്ള 10 ദിവസത്തെ ഓണക്കാല വിൽപ്പന, കഴിഞ്ഞ വർഷത്തെതിനേക്കാൾ 6.38 ശതമാനം കൂടുതലാണ്. 826.38 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റുപോയത്. 2024-ൽ ഇതേ സമയത്ത് 776.82 കോടി മദ്യ രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്.
UTHRADAM SALES