ദില്ലി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വേണമെന്ന് സുപ്രീംകോടതിയൽ ഹർജി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ബിജെപി നേതാവിന്റെ ഹർജി. തെരഞ്ഞെടുപ്പിന്റെ വിശുദ്ധി നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു ആവശ്യമെന്നാണ് അശ്വനി കുമാർ ഉപാധ്യായ വിശദമാക്കുന്നത്. ഇന്ത്യൻ പൗരന്മാർ മാത്രം വോട്ടെടുപ്പിൽ ഭാഗമാവുന്നുവെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ആവശ്യം. തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടന്നില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ കടന്നുകൂടുമെന്ന ആശങ്കയുണ്ടെന്നും അശ്വനി കുമാർ ഉപാധ്യായ ഹർജിയിൽ വിശദമാക്കുന്നത്.
Electionnews