ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ
Sep 5, 2025 03:35 PM | By Remya Raveendran

കൊച്ചി :   പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലാണ് മെറ്റ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിന് സമാനമായി വാട്സ്ആപ്പിൻ്റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ വിശ്വസനീയ കോൺടാക്റ്റുകളുമായോ മാത്രം അവരുടെ സ്റ്റാറ്റസ് പങ്കിടാൻ കഴിയും.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. അവിടെ ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. ഈ അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് ദൃശ്യമാകും. തുടർന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ദിവസവും വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നാണ് മെറ്റയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.

നിലവിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിടുന്നതിന് മൂന്ന് സ്വകാര്യതാ ഓപ്ഷനുകൾ മാത്രമാണുള്ളത്. മുഴുവൻ കോൺടാക്റ്റുകൾ, ചില ആളുകളെ ഒഴിവാക്കിയുള്ള ഓപ്ഷൻ, തെരഞ്ഞെടുത്ത കോൺടാക്റ്റുകൾ എന്നിവയാണവ. ഒൺലി ഷെയർ വിത്ത് എന്ന ഓപ്ഷൻ ഇതിനകം നിലവിലുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ. ഇതിൽ സ്റ്റാറ്റസ് ഷെയർ ചെയ്യുന്നതിനായി ഇൻസ്റ്റ​ഗ്രാം പോലെ ഒരു പ്രത്യേക ലിസ്റ്റ് സൃഷ്‌ടിക്കാൻ സാധിക്കും.

വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആപ്പിളിൻ്റെ ടെസ്റ്റ്ഫ്ലൈറ്റ് ബീറ്റ പതിപ്പിൽ പുതിയ ഫീച്ചർ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഇതുപയോ​ഗിച്ച് ഉപഭോക്താക്കൾക്ക് ഒരു ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് സജ്ജീകരിക്കാം. തുടർന്ന് ഓരോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴും, എല്ലാ കോൺടാക്റ്റുകളിലും കാണിക്കണോ അതോ ആ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിൽ മാത്രം കാണിക്കണോ എന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

സാധാരണ സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്‌ത നിറത്തിലാകും വാട്സ്ആപ്പിലും ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി കാണിക്കുക. ഇത് ലിസ്റ്റിലെ അംഗങ്ങൾക്ക് ഈ പോസ്റ്റ് അവർക്കുവേണ്ടി മാത്രമുള്ളതാണെന്ന് അറിയാൻ സാധിക്കും. ഇൻസ്റ്റഗ്രാം പോലെ തന്നെ ലിസ്റ്റ് പൂർണമായും സ്വകാര്യമായി തുടരും. അതായത് ഈ ലിസ്റ്റിൽ നിന്ന് ആരെയെങ്കിലും ചേർത്തതായോ നീക്കം ചെയ്‌തതായോ ഒരു അറിയിപ്പും അയയ്‌ക്കില്ല. ഈ രീതിയിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണിക്കണമെന്ന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.





Closefriendsstory

Next TV

Related Stories
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

Sep 5, 2025 05:19 PM

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ്...

Read More >>
‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Sep 5, 2025 04:13 PM

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക...

Read More >>
‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Sep 5, 2025 03:22 PM

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു’; ഓണാശംസകള്‍ നേര്‍ന്ന്...

Read More >>
പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

Sep 5, 2025 03:11 PM

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

പാലക്കാട്ടെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; പിന്നിൽ എസ്ഡിപിഐ എന്ന്...

Read More >>
തിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു

Sep 5, 2025 02:46 PM

തിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു

തിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന്...

Read More >>
Top Stories










Entertainment News





//Truevisionall