കോഴിക്കോട്: ഓണം റിലീസ് ആയി പുറത്തിറങ്ങിയ 'ലോക' ബോക്സോഫീസ് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസമായ ഇന്ന് ആഗോള കളക്ഷൻ 100 കോടി കടന്നു എന്നാണ് റിപ്പോർട്ടുകൾ. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' ആണ് ഓണ ചിത്രങ്ങളിൽ മികച്ച് നില്കുന്നത്. കളക്ഷനിൽഏറെ മുന്നിലും 'ലോക' ആണ്. നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറു കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലോകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. വേഫെറർ ഫിലിംസിന്റെ ഏഴാമത് ചിത്രമായ ലോക ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നിരുന്നു. വിവാദങ്ങൾ ഇന്ധനമാക്കിക്കൊണ്ടുള്ള കുതിപ്പാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. കല്യാണി പ്രിയദർശൻ, നസ്‌ലൻ, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, നിഷാന്ത് സാഗർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിമിഷ് രവി ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ എന്നിവർ കൈകാര്യം ചെയ്യുന്നു.
lokah: Chapter1 Chandra