കേളകം: ജീവകാരുണ്യ പ്രവർത്തക മികവിന് ഹൈവിഷൻ ചാനൽ റിപ്പോർട്ടർ സജീവ് നായരെ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും ,നബിദിനാഘോഷ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നബിദിനാഘോഷ പരിപാടിയിൽ ആദരിച്ചു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും , നബിദിനാഘോഷ കമ്മറ്റിയുടെയും സ്നേഹോപഹാരം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സജീവ് ,നായർക്ക് സമ്മാനിച്ചു.
തൃശൂർ ഓം നിസ്റ്റ് സൊസൈറ്റി - ഗുരുസ്വാമി ആത്മദാസ്യമി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി, സിക്രട്ടറി എൻ.എ .താജുദ്ദീൻ , അടക്കാത്തോട് സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക ചർച്ച് വികാരി ഫാ. വർഗ്ഗീസ് ചെങ്ങനാമഠത്തിൽ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ്അഹ്‌സനി ,മുഹമ്മദലി കൊച്ചഴത്തിൽ, അബ്ദുൽ ഖാദർ പാണപ്പുറം , അബ്ദുൽ കരീം മദനി നുഉമാൻ ശാമിൽ ഇർഫാനി,നിസാർ അഹമ്മദ് ഫാളിലി കാമിൽ സഖാഫി,അബ്ദുൽ ബാസിത് ഫാളിലി,പി.എ ബഷീർ,ജോസഫ് വള്ളോക്കരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി .
Kelakam