കാസർകോട് മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത: ദേഹത്ത് ആസിഡ് ഒഴിച്ചു

കാസർകോട്   മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത: ദേഹത്ത് ആസിഡ് ഒഴിച്ചു
Sep 6, 2025 08:12 AM | By sukanya

കാസർകോട്: കാസർകോട് പനത്തടി പാറക്കടവിൽ മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു. കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 

പനത്തടി പാറക്കടവ് എന്ന സ്ഥലത്ത് ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്‍ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്തടക്കം പൊള്ളലുണ്ട്. അതിക്രമത്തിന് ശേഷം മനോജ് ഒളിവിൽ പോയി. ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളും ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനാലാണ് ഭാര്യ മാറിത്താമസിച്ചിരുന്നത്. അതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് മകളെയും ബന്ധുവായ കുട്ടിയെയും ആക്രമിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭ്യമാകുന്ന വിവരം

Kaserkod

Next TV

Related Stories
അടക്കാത്തോട്ടിൽ നൂറ് കണക്കിന് വിശ്വാസികൾ അണിചേർന്ന് നബിദിനാഘോഷ റാലി നടത്തി

Sep 6, 2025 12:05 PM

അടക്കാത്തോട്ടിൽ നൂറ് കണക്കിന് വിശ്വാസികൾ അണിചേർന്ന് നബിദിനാഘോഷ റാലി നടത്തി

അടക്കാത്തോട്ടിൽ നൂറ് കണക്കിന് വിശ്വാസികൾ അണിചേർന്ന് നബിദിനാഘോഷ റാലി...

Read More >>
ഉത്പന്നങ്ങളുടെ വില കുറയ്ക്കും; ജിഎസ്ടി ഇളവിന്‍റെ ഗുണം ജനങ്ങൾക്ക് നൽകും': സർക്കാരിന് ഉറപ്പ് നൽകി വമ്പൻ കമ്പനികൾ

Sep 6, 2025 11:06 AM

ഉത്പന്നങ്ങളുടെ വില കുറയ്ക്കും; ജിഎസ്ടി ഇളവിന്‍റെ ഗുണം ജനങ്ങൾക്ക് നൽകും': സർക്കാരിന് ഉറപ്പ് നൽകി വമ്പൻ കമ്പനികൾ

ഉത്പന്നങ്ങളുടെ വില കുറയ്ക്കും; ജിഎസ്ടി ഇളവിന്‍റെ ഗുണം ജനങ്ങൾക്ക് നൽകും': സർക്കാരിന് ഉറപ്പ് നൽകി വമ്പൻ...

Read More >>
കാസർകോട്  വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

Sep 6, 2025 09:07 AM

കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത്...

Read More >>
വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ മരിച്ചു.

Sep 6, 2025 07:31 AM

വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ മരിച്ചു.

വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ...

Read More >>
കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന് റിലീസ്*

Sep 6, 2025 06:45 AM

കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന് റിലീസ്*

കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന്...

Read More >>
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
Top Stories

News Roundup

//Truevisionall