കേളകം: പ്രവാചകൻ മുഹമ്മദ് നബി യുടെ 1500-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും, നബിദിനാഘോഷ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. ഭക്തി സാന്ദ്രമായ നബിദിന റാലിയിൽ നൂറ് കണക്കിന് വിശ്വസികളാണ് പങ്കെടുത്തത്. മസ്ജിദ് ഇമാം സിയാസ് യമാനി, ഹംസ മൗലവി, നബിദിന സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കൊച്ചഴത്തിൽ,കൺവീനർ അബ്ദുൽ ഖാദർ പാണപ്പുറം , മസ്ജിദ് കമ്മറ്റി സിക്രട്ടറി താജുദ്ദീൻ നാസർ ഹൗസ് ,ഉസ്താദ് ബാസിത് ഫാളിലി, ബഷീർ മൗലവി, പി.എ .ബഷീർ, വി.കെ.കുഞ്ഞുമോൻ,ഷൗക്കത്തലി കൊച്ചഴത്തിൽ, ഷറഫുദ്ദീൻ മുളം പൊയ്കയിൽ, സി. വൈ.ജലാൽ, കെ.പി.ഹസൻകുട്ടി, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. നബിദിന റാലിയുടെ ഭാഗമായി മെഗാ ദഫ് മേളം, കോൽ കളി, കുട്ടികളുടെ ഫ്ലവർ ഷോ, നടത്തി. റാലി എത്തിയ പ്രദേശങ്ങളിൽ മധുരവും, പായസവും, മധുര പാനീയങ്ങളും, പലഹാരങ്ങളും, ഐസ് ക്രീം എന്നിവയും നൽകി വരവേൽപ്പ് നൽകി.
hundreds of devotees gathered and held a rally to celebrate Prophet's Day in Adakkathode