കേളകം : അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് - നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിനറാലിക്കു മധുരം പകർന്ന് അടയ്ക്കാത്തോട് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്.
ക്ലബ് പ്രവർത്തകരുടെ മാതൃക നാടിനും മധുരമുള്ള അനുഭവമായി. നബിദിനറാലി അടയ്ക്കാത്തോട് ടൗണിലെത്തിയപ്പോഴാണ് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ റാലിയിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് ഐസ്ക്രീം നൽകി റാലിയെ വരവേറ്റത്.
Kelakam