കൂത്തുപറമ്പ് : പാട്യം സൗഹൃദ കൂട്ടായ്‌മ ഒരുക്കുന്ന പുസ്തക പ്രകാശനചടങ്ങ് 2025 സപ്തംബർ 7 ന് ഞായറാഴ്‌ച വൈകുന്നേരം 3മണിക്ക് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ പുസ്തക പ്രകാശനം നിർവഹിക്കും. മമ്പറം HSS മാനേജർ മമ്പറം പി.മാധവൻ പുസ്തകം സ്വീകരിക്കും. കെ. പി മോഹനൻ MLA അധ്യക്ഷത വഹിക്കും. ULCCS ചെയർമാൻ പാലേരി രമേശൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ.വിജയൻ ചാലോട് പുസ്തകപരിചയം നടത്തും. ആത്മവിദ്യാ സംഘം, മുൻജനറൽ സെക്രട്ടറി പി.വി. കുമാരൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു , എം. സുരേന്ദ്രൻ, പ്രേമാനന്ദ്‌ചമ്പാട്,കൈരളിബുക്‌സ് മാനേജർ അശോക് കുമാർ, വി.പി.ഷാജി, സി.വി. ദിനേഷ് ബാബു എന്നിവർ ആശംസ പ്രസംഗം നടത്തും. സുന്ദരേശൻ തളത്തിൽ സ്വാഗതവും ടി. സജീവൻ നന്ദിയും പറയും. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ സംബന്‌ധിക്കുന്നുണ്ട്.പത്രസമ്മേളനത്തിൽ സുന്ദരേശൻ തളത്തിൽ, ടി.സജീവൻ, എൻ. ധനഞ്‌ജയൻ, എ.സി. ബാബു, കെ.പി. ബിനോയ് വിശ്വൻ എന്നിവർ പങ്കെടുത്തു.
Bookfairatkoothuparamba