അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം
Nov 13, 2025 03:37 PM | By Remya Raveendran

തിരുവനന്തപുരo :    തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തിലായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ അയൽവാസിയായ സന്ദീപ് കല്ലെടുത്ത് ഇടിച്ച് മർദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലും ക്രൂരമായി മർദിച്ചു.ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തിന് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു ഉഷ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് പൊലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Content Highlight: Trivandram

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

Jul 2, 2026 04:35 PM

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ...

Read More >>
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

Jul 2, 2026 03:28 PM

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4...

Read More >>
അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

Jul 2, 2026 02:43 PM

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ...

Read More >>
കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 02:33 PM

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
Top Stories

News Roundup