കണിച്ചാർ : കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെയും കാപ്പാട് സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ബാലവേദിയുടെ നേതൃത്വത്തിൽ കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ കുട്ടികൾക്കായി പുസ്തക പ്രദർശനവും പുസ്തകപരിചയവും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിബിൻ ജയ്സൺ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഷൈജു വാത്യാട്ട് അധ്യക്ഷത വഹിച്ചു. കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ പ്രധാന അധ്യാപിക എൻ വി മായ ടീച്ചർ വായനയുടെ മഹത്വം പ്രാധാന്യം എന്ന വിഷയത്തിൽ സന്ദേശം നൽകി. എം വി മുരളീധരൻ, തോമസ് കുന്നുംപുറം, വിനോദിനി ടീച്ചർ, ടോം അഗസ്റ്റിൻ, സരോജിനി എം സി, ആതിര ടീച്ചർ എന്നിവർ സംസാരിച്ചു. സന്തോഷ് കുമാർ എസ് ഡി, രാജേന്ദ്രപ്രസാദ് എ എസ്, ഉണ്ണികൃഷ്ണൻ പി എൻ എന്നിവർ നേതൃത്വം നൽകി.
Content Highlight: Kanicharpalpumemoriyal
















.jpeg)




















