മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും
Jan 12, 2026 10:40 AM | By sukanya

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.

സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ വാദം. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കും. 14 ദിവസം റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്.

രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്ഐടിക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും ഫെനിക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രി അന്വേഷണസംഘം തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക തെളിവ് ശേഖരണം നടത്തിയിരുന്നു.

Rahulmankoottam

Next TV

Related Stories
യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

Feb 6, 2026 10:23 AM

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി...

Read More >>
ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

Feb 6, 2026 10:19 AM

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ്...

Read More >>
ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കും കരി - ശാന്തിഗിരി പാത

Feb 6, 2026 09:48 AM

ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കും കരി - ശാന്തിഗിരി പാത

ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കും കരി - ശാന്തിഗിരി...

Read More >>
തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്;

Feb 6, 2026 08:35 AM

തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്;

തിരുവനന്തപുരത്ത് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ടുപേർക്ക്...

Read More >>
മാനന്തവാടി എരുമ തെരുവിൽ  കാറിനു തീ പിടിച്ചു :  ഒരാൾ മരിച്ചു

Feb 6, 2026 06:51 AM

മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു : ഒരാൾ മരിച്ചു

മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു : ഒരാൾ മരിച്ചു...

Read More >>
വൈദ്യുതി മുടങ്ങും

Feb 6, 2026 05:44 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News