കണ്ണൂർ: മലയോര മേഖലയായ പേരാവൂർ പെരുമ്പുന്നയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ എം.പി. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിറിന് കത്തയച്ചു. പൊതുജന സേവനത്തിന്റെ പ്രധാന കണക്റ്റായി നിലകൊള്ളുന്ന ഈ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് ജനങ്ങളുടെ ദിനചര്യയെ ഗുരുതരമായി ബാധിക്കുമെന്നും, വയോധികർ, സ്ത്രീകൾ വിദ്യാർത്ഥികൾ, കർഷകർ പെൻഷൻ ലഭിക്കുന്നവർ, സർക്കാർ ആനുകൂല്യം ലഭിക്കുന്നവർ എന്നിവർക്കെല്ലാം ഈ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അനിവാര്യമായ സേവന കേന്ദ്രമാണെന്നും എം.പി കത്തിൽ സൂചിപ്പിച്ചു.
നാൽപത് വർഷത്തെ പാരമ്പര്യമുള്ള ഒരു പൊതുസ്ഥാപനം യാതൊരു പ്രാദേശിക ആലോചനയും ഇല്ലാതെ അടച്ചുപൂട്ടുന്നത് ജനാധിപത്യപരമായ രീതിക്കും, സാമൂഹ്യനീതിക്കും വിരുദ്ധമാണ്. സേവനങ്ങളുടെ കേന്ദ്രീകരണത്തിന്റെ പേരിൽ മലയോര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പിൻവലിക്കുന്നത് സാമൂഹിക അസമത്വം കൂടുതൽ വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ പേരാവൂർ പെരുംമ്പുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുവാനുള്ള തീരുമാനം അടിയന്തരമായി പുന:പരിശോധിച്ച് നിലവിലെ സേവനങ്ങൾ തുടരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുവാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് അയച്ച കത്തിലൂടെ കെ .സുധാകരൻ ആവശ്യപ്പെട്ടു.
The post office should not be closed







































