ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ
Feb 5, 2026 02:30 PM | By Remya Raveendran

കണ്ണൂർ : തോട്ടട നടാൽ ഒ.കെ യു പി സ്കൂൾ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന അടിപ്പാത ആവശ്യത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെ തുടർന്ന് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും, തൊഴിലാളികളും നടത്തിവന്ന ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കണ്ണൂർജില്ലയിലെ വിവിധ മേഖലകളിൽ വളരെ ചുരുക്കം സ്വകാര്യ ബസുകളും കെ എസ്.ആർ.ടി.സി ബസുകളും മാത്രമേ സർവീസ് നടത്തിയുള്ളു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളും നിശ്ചലമായി കണ്ണൂർ നഗരത്തിൽ ജന തിരക്കും വളരെ കുറവായിരുന്നു.വിദ്യാർത്ഥികൾ, തൊഴിലാളികൾ. രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ പാടുപെടേണ്ടിവന്നു. ഒ.കെ യു പി സ്കൂൾഅടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് പലതവണ അപേക്ഷകളും, സമരങ്ങളും നടന്നിട്ടും വിഷയത്തിൽ പ്രവർത്തനക്രമങ്ങളോ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രശ്‌നത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ജനജീവിതം തടസ്സപ്പെടുന്ന ഈ സാഹചര്യം ഉടൻ പരിഹരിക്കുമെന്ന് ജില്ലാകലക്ടർ അരുൺ കെ വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

ജനജീവിതം സ്തംഭനാവസ്ഥയിലാകുകയും സമയബന്ധിതമായ തീരുമാനങ്ങളില്ലെന്ന വ്യക്തമായ സാഹചര്യത്തിൽ, ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമ തൊഴിലാളി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തരമായി ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്‌നത്തിന് പരിഹാര മാർഗം കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.

Kannurbusstrike

Next TV

Related Stories
റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Feb 5, 2026 04:01 PM

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം...

Read More >>
ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2026 03:31 PM

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത്...

Read More >>
ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്;  വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

Feb 5, 2026 02:56 PM

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം...

Read More >>
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

Feb 5, 2026 02:13 PM

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു...

Read More >>
Top Stories

News Roundup

Entertainment News