കൊച്ചി: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ MLA. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി. തനിക്കെതിരെ ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ ഇതുവരെ വി ഡി സതീശന് സാധിച്ചിട്ടില്ല. മുൻപും പലരും ഈ കസേരയിൽ ഇരുന്നിട്ടുണ്ട്, ഇത്രയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആളെ കണ്ടിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം ശബരിമല സ്വർണക്കൊള്ളകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. ഇതോടെ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാം. കുറ്റപത്രം സമര്‍പ്പിക്കാത്തത് പുറത്തിറങ്ങാൻ വഴിയൊരുക്കി. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.
ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
Kadakampallisurendran





































