ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഇറിഡിയം വിറ്റ് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്;  വീട്ടമ്മയ്ക്ക് നഷ്ടമായത് 20 ലക്ഷം രൂപ
Feb 5, 2026 02:56 PM | By Remya Raveendran

കൊച്ചി:   ഇറിഡിയം വിറ്റ് വന്‍ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 20 ലക്ഷം കവര്‍ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ പോലീസ് എടുത്ത കേസില്‍ അനാസ്ഥയെന്നും ആരോപണം. നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വീട്ടമ്മ ത്രേസ്യ പറഞ്ഞു.

ഇറിഡിയം വിദേശത്ത് വിറ്റ് കോടികള്‍ സമ്പാദിച്ച് അതില്‍ നിന്നുള്ള വിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2021 ലാണ് തൊടുപുഴ സ്വദേശി ജിനു മാത്യു പിറവം സ്വദേശിയായ വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പലപ്പോഴായി 20 ലക്ഷത്തോളം രൂപ കൈപ്പറ്റി. ഒരുലക്ഷം രൂപയ്ക്ക് ഒരു കോടി ലാഭം എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീടാണ് വലിയ തട്ടിപ്പാണെന്ന് മനസ്സിലായത്.പൊലീസില്‍ നിരവധി തവണ പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ പറവൂര്‍ പോലീസ് ജിനു മാത്യുവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ഒത്തുതീര്‍പ്പിനുള്ള ശ്രമം നടക്കുന്നു എന്നാണ് വീട്ടമ്മ ത്രേസ്യയുടെയും കുടുംബത്തിന്റെയും ആരോപണം. മുഖ്യമന്ത്രിയുടെ സിഎം വിത്ത് മീ പ്രോഗ്രാമില്‍ വിളിച്ച് മറ്റു വഴിയില്ലാതെ കുടുംബം ആത്മഹത്യ ഭീഷണിയും മുഴക്കി. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് 20 ലക്ഷം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു.

Iridiyamcase

Next TV

Related Stories
റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

Feb 5, 2026 04:01 PM

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

റോഡ് സുരക്ഷാ പാഠ്യപദ്ധതി; എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം...

Read More >>
ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2026 03:31 PM

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത്...

Read More >>
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 02:30 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

Feb 5, 2026 02:13 PM

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു...

Read More >>
Top Stories

News Roundup

Entertainment News