താളൂര്‍: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് കോളജിലെ 13 അധ്യാപകര്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയാണ് ഗവേഷണത്തില്‍ പുതുചരിത്രം രചിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് എല്ലാവരും ഗവേഷണം പൂര്‍ത്തിയാക്കിയത്.
കോളജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറായ ഡോ. റാശിദ് ഗസ്സാലി കരിയര്‍ ഗൈഡന്‍സില്‍ പി.എച്ച്.ഡി നേടിയപ്പോള്‍ ഇംഗ്ലീഷില്‍ ഡോ. ലീമ തോമസ്, ഡോ. റോഷ്മ പി. ആര്‍, ഡോ. ഇലാകിയ ആര്‍ എന്നിവരും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോ. മുത്തുകുമാര്‍ പി, ഡോ. അര്‍ച്ചന എം. എസ്, ഡോ. മൈക്കിള്‍ രാജ് എന്നിവരും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഡോ. ഡെന്‍സി പി, ഡോ. രഞ്ജിനി വി. കെ. (മാനേജ്‌മെന്റ്), ഡോ. ജിതിന്‍ സ്‌കറിയ, ഡോ. സിജിന വി. പി, ഡോ. ശ്രീന വി. എ, ഡോ. അനുമോള്‍ പി. ടി. (കോമേഴ്സ്) എന്നിവരാണ് പി.എച്ച്.ഡി നേടിയ മറ്റ് അധ്യാപകര്‍. കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയില്‍ നിന്നും അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
ഗവേഷണ മോഹമുണ്ടായിട്ടും സാമ്പത്തികവും അക്കാദമികവുമായ തടസ്സങ്ങള്‍ നേരിട്ടിരുന്ന അധ്യാപകര്‍ക്കായി മാനേജ്മെന്റ് പ്രത്യേക റിസര്‍ച്ച് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശമ്പളത്തിന് പുറമെ നല്‍കുന്ന ഈ സാമ്പത്തിക സഹായവും ഗവേഷണത്തിനായി ക്യാമ്പസില്‍ ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളുമാണ് ഇത്രയധികം അധ്യാപകര്‍ക്ക് ഒരേസമയം പി.എച്ച്.ഡി എന്ന സ്വപ്‌നം എത്തിപ്പിടിക്കാനായത്. പൊതുവേ വിദ്യാര്‍ത്ഥികളെ ഗവേഷണത്തിന് പ്രേരിപ്പിക്കുന്ന അധ്യാപകര്‍, സ്വയം ഗവേഷണ പാതയില്‍ മാതൃകയാകുന്നത് ക്യാമ്പസുകളില്‍ അപൂര്‍വ്വ കാഴ്ചയാണ്. ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ കോളജ് മാനേജ്മെന്റിന്റെ കൃത്യമായ ആസൂത്രണവും പിന്തുണയുമുണ്ട്.
നിലവില്‍ നീലഗിരി കോളജിലെ 25 അധ്യാപകര്‍ വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് ബിരുദമുള്ള അധ്യാപകര്‍ സേവനം ചെയ്യുന്ന സെല്‍ഫ് ഫിനാന്‍സിംഗ് കോളജ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ് ആദ്യ സൈക്കിളില്‍ തന്നെ നാക് എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീലഗിരി കോളജ്.
wayanad

.jpeg)
.jpeg)




.jpeg)

.jpeg)


























