ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും

ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും
Feb 25, 2026 02:21 PM | By Remya Raveendran

കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും.സംസ്ഥാന കായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, ജില്ലാ കുടുംബശീ മിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ ടി .സിദ്ദിക്ക് എം എൽ എ അധ്യക്ഷത വഹിക്കും. 14 ജില്ലകളിൽ നിന്നുള്ള പുരുഷ ടീമുകളും , 4 വനിത ടീമുകളുമാണ് ടൂർണമൻ്റിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രാത്രിയിലുള്ള മത്സരങ്ങൾ ഫ്ലഡ്ലിറ്റിലാണ് നടക്കുക. 27 ന് ആദ്യ മത്സരത്തിൽ മലപ്പുറം കോട്ടയവുമായി ഏറ്റുമുട്ടും.ആദ്യ ദിവസം 7 ടീമുകളും, രണ്ടും , മൂന്നും ദിവസങ്ങളിൽ 6 ടീമുകളും എന്ന രീതിയിൽ ആയിരിക്കും കളി നടക്കുക. വിജയികൾക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും, രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും, മൂന്ന് നാല് സ്ഥാനക്കാർക്ക് പതിനഞ്ചായിരം രൂപയും ക്യാഷ് പ്രൈസ് നൽകും.ടൂർണമെൻ്റിൻ്റെ പ്രചരത്തിൻ്റെ ഭാഗമായി നാളെ 26 ന് വൈകുന്നേരം 3 ന് കൽപ്പറ്റ ടൗണിൽ വിളബര ജാഥ നടക്കും.മാർച്ച് 1 സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയായി പങ്കെടുക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ്,സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Tribalyouthclub

Next TV

Related Stories
പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

Feb 25, 2026 09:51 PM

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി...

Read More >>
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Feb 25, 2026 05:40 PM

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ  ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

Feb 25, 2026 05:26 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ...

Read More >>
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു

Feb 25, 2026 04:03 PM

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് ...

Read More >>
വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Feb 25, 2026 03:23 PM

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല...

Read More >>
Top Stories

News from Regional Network