പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു
Feb 25, 2026 09:51 PM | By sukanya

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി. മാസങ്ങളോളം പഴക്കം ഉള്ള പരുക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ഇന്നലെ വൈകിട്ട് ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിങ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.

ഭയന്നു ഓടിയ ഇരുവരും സോളർ പാനലിൻ്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.

പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ വനം സംഘം നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തിരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ വനം സംഘം കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.  കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്‌ഷൻ ഫോറസ്‌റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിൻ്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ ബോൾ പോലെ നീരു വന്ന വീർത്ത പരുക്കും കണ്ടെത്തി. സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരുക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും വനം സംഘം സൂചിപ്പിച്ചു.

10 വയസ്സിൽ അധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്‌തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്‌ഥലത്തെത്തിയിരുന്നു.

Iritty

Next TV

Related Stories
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

Feb 25, 2026 05:40 PM

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക നാശനഷ്ടം

മലയോര മേഖലയിൽഅപ്രതീക്ഷിത കൊടുങ്കാറ്റും മഴയും; വ്യാപക...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ  ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

Feb 25, 2026 05:26 PM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പിണറായി വിജയൻ...

Read More >>
കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു

Feb 25, 2026 04:03 PM

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് ...

Read More >>
വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Feb 25, 2026 03:23 PM

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല...

Read More >>
മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

Feb 25, 2026 03:05 PM

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ്...

Read More >>
Top Stories










News from Regional Network