ഡൽഹി : പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ ഉൾപ്പടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. ഗൾഫ് മേഖലകളിലെ സംഘർഷം ആശങ്കയുണ്ടാക്കുന്നതാണ് കേരളത്തിൽ നിന്നുള്ളവരുടെ ഉൾപ്പടെ സുരക്ഷ ഉറപ്പാക്കണം. സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ പ്രവാസികളെ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
സംഘർഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവർക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയാണ്. ദുബായിൽ 200ഓളം കന്നഡികർ കുടുങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പഠനാവശ്യത്തിന് പോയ വിദ്യാർഥികൾ ഉൾപ്പെട്ട 150 അംഗ സംഘം ദുബായിൽ കുടുങ്ങി.
അതേസമയം, സംഘർഷങ്ങളിൽ ഇന്ത്യയിൽ ആശങ്ക പടരുകയാണ്. ഗൾഫ് രാജ്യങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആശയവിനിമയം നടത്തി. ഗൾഫ് രാഷ്ട്രതലവൻമാരുമായി പ്രധാനമന്ത്രി സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്നും നാനൂറിലേറെ വിമാനസർവീസുകൾ തടസപ്പെട്ടു.മിഡിൽ ഈസ്റ്റ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചതായി CBSE അറിയിപ്പ് വന്നിരുന്നു. നാളെ നടക്കാനിരുന്ന 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിയത്.
Lettertopm





































