വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി
Mar 4, 2026 03:04 PM | By Remya Raveendran

തിരുവനന്തപുരം :  ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി. വീണാ ജോര്‍ജിന്റെ ഭര്‍ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം സിപിഐഎം നിരാകരിച്ചു. വീണാ ജോര്‍ജ് ആറന്മുളയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ഭര്‍ത്താവ് മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്.

വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്.2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്, മാധ്യമപ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചെങ്കിലും ജയിച്ചില്ല. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും.

Veenageorgeataaranmula

Next TV

Related Stories
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Mar 4, 2026 07:58 PM

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില...

Read More >>
TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

Mar 4, 2026 05:10 PM

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക് ഗുരുതരപരുക്ക്

TVK റാലി കഴിഞ്ഞ് മടങ്ങുമ്പോൾ വിജയ്‌യെ പിന്തുടർന്നു, ബൈക്ക് നിർത്തിയിട്ട ജീപ്പിൽ ഇടിച്ചു; 2 പേർക്ക്...

Read More >>
ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

Mar 4, 2026 03:42 PM

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം...

Read More >>
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

Mar 4, 2026 02:47 PM

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ...

Read More >>
ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

Mar 4, 2026 02:33 PM

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്കും സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി...

Read More >>
‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

Mar 4, 2026 02:20 PM

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച്...

Read More >>
Top Stories

News from Regional Network

Entertainment News