കണ്ണൂർ: കണ്ണൂർ ജില്ലയിൽ അക്ഷയ സംരംഭകരാകുന്നതിന് മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തെരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവർഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫീസ്മാർച്ച് 21 വരെ സ്വീകരിക്കും.
https://lbsedp.Ibscentre.in/akshaya26/ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസിന്റെ 0471 2560311, 2562312 എന്ന ഹെൽപ്പ്ലൈൻ നമ്പറുകളിലും 9400923669 വാട്ട്സ് ആപ് നമ്പറിലും [email protected] എന്ന മെയിലിലോ ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: https://akshaya.kerala.gov.in
applynow





.jpeg)





.jpeg)

.png)


.jpeg)






















