കണ്ണൂർ: കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികൾ. സുധാകരനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുൾപ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവർത്തകർ നടത്തിയത്. കണ്ണൂരിലെ കെ സുധാകരൻ്റെ വീട്ടിൽ നിരവധി പ്രവർത്തകരും, റിജിൽ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെ നേതാക്കളും പിന്തുണയുമായെത്തി. കെ സുധാകരന്‍ മത്സരിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സുധാകരനെ കാണാൻ കെ പി സി സി മെമ്പർ അമൃത രാമകൃഷ്ണനും വീട്ടിലെത്തി
കെ. സുധാകരൻ മത്സരിച്ചില്ലെങ്കിൽ ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരിലൊരാൾ പറഞ്ഞത്. അങ്ങനെയെങ്കിൽ തന്നെക്കൊണ്ട് പറ്റുന്ന വോട്ടുകൾ മുടക്കുമെന്നും ഒരു പ്രവർത്തകൻ പറഞ്ഞു. 'സുധാകരൻ ചെയ്ത പോലെ ഉപകാരം കണ്ണൂരിന് മറ്റൊരു നേതാവും ചെയ്തിട്ടില്ല, നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പുതന്നിട്ടാണ് കഴിഞ്ഞ പ്രാവശ്യം എംപിയായി മത്സരിച്ചത്. സുധാകരൻ കേരളത്തിൽ വേണം. ഇല്ലെങ്കിൽ കോൺഗ്രസിനുള്ള വോട്ടുകൾ മുടക്കും' -എന്നാണ് ഒരു പ്രവർത്തകൻ പറയുന്നത്.
കെ. സുധാകരൻ കണ്ണൂരിലെ കോൺഗ്രസിന്റെ എല്ലാമാണെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. സീറ്റ് കൊടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. കെ. സുധാകരന്റെ ആഗ്രഹം നടക്കണമെന്നാണ് കണ്ണൂരിലെ പ്രവർത്തകരുടെ ആഗ്രഹം. 'എംപിമാർ മത്സരിക്കേണ്ട' എന്ന് പാർട്ടി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നും സുധാകരന്റെ കൂടെയുണ്ടാകുമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
support to K Sudhakaran




.jpeg)

.png)




.jpeg)

.png)


.jpeg)






















