ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി

ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന കെ എസ് യു പ്രവർത്തകർ പറത്തിറങ്ങി
Mar 13, 2026 06:04 PM | By sukanya

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാണ്ടിലായിരുന്ന അഞ്ച് കെഎസ്‌യു പ്രവർത്തകരും ജയിൽ മോചിതരായി. ജയിലിന് പുറത്തിറങ്ങിയ പ്രവർത്തകരെ ഷാൾ അണിയിച്ചാണ് നേതാക്കൾ സ്വീകരിച്ചത്. എംസി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ് എന്നിവരാണ് ജയിൽ മോചിതരായത്. രണ്ടാഴ്ചയാണ് ഇവർ ജയിലിൽ കഴിഞ്ഞത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ഇന്നലെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇന്ന് വൈകുന്നേരം കണ്ണൂർ തെക്കീബസാറിലെ സബ് ജയിലിൽ നിന്ന് പ്രവർത്തകർ പുറത്തിറങ്ങി. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ്, മേയർ അഡ്വക്കറ്റ് പി ഇന്ദിര, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ലാണ് കെ എസ് യു പ്രവർത്തകരെ സ്വീകരിച്ചത്.

KSU activists got released

Next TV

Related Stories
നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

Mar 13, 2026 07:28 PM

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 03:06 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 13, 2026 02:06 PM

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ  നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Mar 13, 2026 02:02 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ നടപടികളിൽ ഇടപെടാനാകില്ലെന്ന്...

Read More >>
 അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

Mar 13, 2026 01:52 PM

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം

അക്ഷയ സംരംഭകരാകാനുള്ള അപേക്ഷ സമർപ്പിക്കാൻ...

Read More >>
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

Mar 13, 2026 12:46 PM

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ...

Read More >>
Top Stories