‘മകനെ കൊലപ്പെടുത്തിയ ദിവസം മറക്കാൻ കഴിയില്ല; ജീവിക്കുന്നത് ഭയത്തോടെ’, പ്രതികരിച്ച് ജിം സന്തോഷിന്റെ അമ്മ

‘മകനെ കൊലപ്പെടുത്തിയ ദിവസം മറക്കാൻ കഴിയില്ല; ജീവിക്കുന്നത് ഭയത്തോടെ’, പ്രതികരിച്ച് ജിം സന്തോഷിന്റെ അമ്മ
Mar 15, 2026 01:59 PM | By Remya Raveendran

കൊല്ലം :  കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി ജിം സന്തോഷിന്റെ അമ്മ ഓമന. മകനെ കൺമുന്നിൽ കൊലപ്പെടുത്തിയ ദിനം മറക്കാൻ കഴിയില്ല. ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്നും ഓമന  പറഞ്ഞു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ.

ക്രൂര കൊലപാതകത്തിന് മുന്നോടിയായി പ്രതികൾ നടത്തിയത് കൃത്യമായ ആസൂത്രണമായിരുന്നു. ആസൂത്രണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുലിന്റെ ജീവനെടുക്കാൻ ഉറപ്പിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങൾ. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്ക് അതുലിന്റെ ജീവനെടുത്തു. കരുനാഗപ്പള്ളിയിൽ നിന്ന് 4 പേരെ പിടികൂടിയ ശേഷം കോട്ടയത്ത് നിന്നാണ് മറ്റ് 4 പേരെ അതിസാഹസികമായി പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ വർഷം മാർച്ച്‌ 27 ന് പുലർച്ചെ ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നിൽ ഇട്ട് വെട്ടി കൊലപ്പെടുത്തിയത് അലുവ അതുലും സംഘവുമാണ്.

എന്നാൽ സന്തോഷ്‌ വധത്തിന് നിലവിലെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്തോഷ്‌ വധത്തിന് ശേഷം കടത്തൂർ സംഘത്തിലെ അനീർ എന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനാധാരം. പ്രദേശത്ത് ഗുണ്ടാ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് പൊലീസ്. ജില്ലാ അതിർത്തികളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



Jimsanthoshsmother

Next TV

Related Stories
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 07:11 PM

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സിപിഎം സ്ഥാനാർത്ഥികളെ...

Read More >>
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

Mar 15, 2026 04:47 PM

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ...

Read More >>
കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

Mar 15, 2026 04:37 PM

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌...

Read More >>
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 15, 2026 03:24 PM

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
Top Stories










Entertainment News