കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്
Mar 15, 2026 04:37 PM | By Remya Raveendran

തിരുവനന്തപുരം :   കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്, വോട്ടെണ്ണൽ‌ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച്‌ 26 ആണ്.കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.

ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ​ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.




Electiondate

Next TV

Related Stories
സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 07:11 PM

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സിപിഎം സ്ഥാനാർത്ഥികളെ...

Read More >>
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

Mar 15, 2026 04:47 PM

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ...

Read More >>
മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 15, 2026 03:24 PM

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

Mar 15, 2026 02:32 PM

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി...

Read More >>
Top Stories










Entertainment News