പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന

പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്ന് സൂചന
Mar 17, 2026 02:06 PM | By Remya Raveendran

ഡല്‍ഹി : പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്നാണ് സൂചന. നേരത്തെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കുമെന്ന് വിവരമുണ്ടായിരുന്നു. ചില ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ , ഉല്ലാസ് തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇരുവരും.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശനും അടക്കം മത്സര സന്നദ്ധത അറിയിച്ച എംപിമാര്‍ക്കാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അടൂര്‍ പ്രകാശുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയതായി ആണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് കെ സുധാകരന്‍.നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് കെ സുധാകരനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു. സുധാകരനെ അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ കണ്ണൂര്‍ ഡിസിസിയില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നു എന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

Elthosekunnappilly

Next TV

Related Stories
കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

Mar 17, 2026 07:37 PM

കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക...

Read More >>
കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്

Mar 17, 2026 05:51 PM

കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്

കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്...

Read More >>
കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

Mar 17, 2026 05:17 PM

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ...

Read More >>
നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

Mar 17, 2026 04:00 PM

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി...

Read More >>
കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

Mar 17, 2026 03:20 PM

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി...

Read More >>
ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

Mar 17, 2026 02:59 PM

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം...

Read More >>
Top Stories